പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഉപസമിതി പഠിക്കട്ടെ എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവാദമായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് സർക്കാറിൻ്റെ നീക്കം.

ഇടത് സർക്കാർ കരാർ ഒപ്പിട്ടതിനാൽ പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കരിക്കുലത്തിലും സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന് അവകാശം നൽകുന്ന ഇളവ് കേന്ദ്രത്തോട് ആവശ്യപ്പെടും. തുടർനടപടിക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ വെച്ചു. പ്രതിപക്ഷത്തിരിക്കെ രാഷ്ട്രീയമായി എതിർത്ത പദ്ധതിയെയാണ് ഫണ്ടിൻ്റെ പേര് കൂടി പറഞ്ഞ് തുടരാനുള്ള സതീശൻ സർക്കാർ തീരുമാനം. ഇടത് സർക്കാറിൻറെ കാലത്ത് ഒപ്പിട്ട കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി തയ്യാറാക്കിയ തൽസ്ഥിതി റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ നവംബർ 12ന് കരാർ താൽക്കാലികമായി മരവിപ്പിച്ചെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിന് നിയമസാധുത ഇല്ലെന്നാണ് സർക്കാർ വിശദീകരണം. അതിനാൽ കരാർ തുടർന്ന് വിവാദവ്യവസ്ഥകളിൽ ഇളവ് തേടാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...