ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണ് സ്ത്രീ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിൽ ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണ് സ്ത്രീ മരിച്ചു. കൽക്കാജി മന്ദിറിലെ ‘മാതാ കാ ജാഗരൺ’ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. 17 പേർക്ക് പരിക്ക്. അപകടസമയത്ത് 1500 ലധികം പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കൽക്കാജി ക്ഷേത്രത്തിൽ ‘മാതാ കാ ജാഗരൺ’ പരിപാടി സംഘടിപ്പിച്ചിരുന്നു. 1500 മുതൽ 1600 വരെ ആളുകൾ പരിപാടി കാണാൻ തടിച്ചുകൂടി. ഇതിനിടെ സംഘാടകർക്കും വിഐപികളുടെ കുടുംബാംഗങ്ങൾക്കും ഇരിക്കാൻ തയ്യാറാക്കിയ വേദിയിലേക്ക് ജനക്കൂട്ടം തള്ളിക്കയറുകയായിരുന്നു. അമിതഭാരത്തെ തുടർന്ന് വേദി തകർന്നു. അപകടത്തിൽ 45 കാരിയായ സ്ത്രീ മരിച്ചു. സ്റ്റേജിന് താഴെയിരുന്ന 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് സൂചന. സംഭവത്തിൽ സംഘാടകർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...