ഭർത്താവ് എന്തോ കുത്തിവച്ചെന്ന് മരണമൊഴി ; 9 മാസം ചികിത്സയിലായിരുന്ന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഭർത്താവ് മെർക്കുറി കുത്തിവച്ചെന്ന് ആരോപണം ഉന്നയിച്ച യുവതി മരിച്ചു. ഒമ്പത് മാസമായി മരണത്തോട് മല്ലടിച്ച യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ ജീവിച്ചിരുന്ന വിദ്യയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലാകുന്നതിന് മുമ്പ് യുവതി മരണമൊഴി നൽകിയിരുന്നു. തുടർന്ന് നവംബർ 23 ന് ആട്ടിബെലെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവ് ബസവരാജിൽ നിന്നും പീഡനവും ഭർതൃ വീട്ടുകാരിൽ നിന്ന് അപമാനവും അവഗണനയും നേരിടേണ്ടി വന്നിരുന്നുവെന്ന് വിദ്യ മൊഴി നൽകിയിരുന്നു. ഭർത്താവ് തന്നെ എപ്പോഴും ഭ്രാന്തി എന്ന് വിളിക്കുകയും വീടിനുള്ളിൽ പൂട്ടിയിടുകയും ബന്ധുവീടുകളിലേക്ക് കൊണ്ടുപോകാൻ വിസമ്മതിക്കുകയും പതിവായി അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി വിദ്യ മൊഴി നൽകി.

ഫെബ്രുവരി 26ന് രാത്രി ഉറങ്ങാൻ കിടന്ന തനിക്ക് അടുത്ത ദിവസം വൈകുന്നേരം മാത്രമാണ് ബോധം വന്നതെന്ന് വിദ്യ പറഞ്ഞു. വലത് കാലിൽ ശക്തമായ വേദന അനുഭവപ്പെട്ടു. ആരോ കുത്തിവെച്ചതുപോലെ തോന്നി. ആരോഗ്യ നില വഷളായതിനെ തുടർന്ന് മാർച്ച് 7 ന് ആട്ടിബെലെ സർക്കാർ ആശുപത്രിയിൽ പോയി. അവിടെ നിന്ന് ഓക്സ്ഫോർഡ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...