നഴ്സ് ചമഞ്ഞ് നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തട്ടിയെടുത്ത് യുവതി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: നഴ്സ് ചമഞ്ഞ് നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തട്ടിയെടുത്ത് യുവതി. കൊൽക്കത്തയിലെ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ചയാണ് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തത്. ആശുപത്രിയിലെ നഴ്സെന്ന പേരിൽ കുഞ്ഞിന്റെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. സർക്കാർ ആശുപത്രിയിലാണ് വൻ വീഴ്ചയുണ്ടായത്. മഞ്ജുള ബീബി എന്ന കാശിപൂർ സ്വദേശിയുടെ കുഞ്ഞിനെയാണ് കാണാതായത്. ആശുപത്രിയിലേക്ക് പോവുന്ന വഴിയിൽ ബസിൽ വച്ചാണ് നഴ്സ് എന്ന് പരിചയപ്പെടുത്തിയ യുവതിയെ മഞ്ജുളയെ പരിചയപ്പെടുന്നത്. ആശുപത്രിയിലേക്ക് ഇരുവരും ഒന്നിച്ചാണ് എത്തിയത്. കുട്ടിയെ ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്ന് വാങ്ങാൻ സമയത്ത് കുഞ്ഞിനെ മഞ്ജുള യുവതിയെ ഏൽപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണാതെ ആവുകയായിരുന്നു.

കുട്ടിയേയും യുവതിയേയും കാണാതെ വന്നതോടെ ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സിസിടിവി ഫൂട്ടേജുകൾ അടക്കമുള്ളവ പരിശോധിക്കുകയാണെന്നും യുവതിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയെന്നുമാണ് പോലീസ് വിശദമാക്കുന്നത്. സൗത്ത് 24 പർഗാന ജില്ലയിൽ കാശിപൂർ സ്വദേശിയുടെ കു‌ഞ്ഞിനെയാണ് കാണാതായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...