തിരുവനന്തപുരം : യുവതിയെ ഭര്‍ത്താവിന്റെ അനുജന്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടര്‍ന്ന് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
അരയ്ക്കുതാഴെ ഗുരുതരമായി പൊളളലേറ്റ കാവുവിള തെറ്റിച്ചിറ വൃന്ദാ ഭവനില്‍ വൃന്ദയെ(30) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃന്ദയുടെ നില അതീവ ഗുരുതരമാണ്. കുടുംബ പ്രശ്നങ്ങളാണ് കൊടുംക്രൂരതയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.