ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ഹരിയാന ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. മുഖത്തും തലയ്ക്കിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാനിനുള്ളില്‍ കയറ്റിയായിരുന്നു കൊടുംക്രൂരത. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അമ്മയുമായി വഴക്കിട്ട യുവതി താന്‍ അസ്വസ്ഥയാണെന്നും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സഹോദരിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

അര്‍ധരാത്രി വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രതികള്‍ നല്‍കിയ ലിഫ്റ്റ് യുവതി സ്വീകരിച്ചു. സുരക്ഷിതമായി എത്തിക്കാമെന്ന് ഉറപ്പു നല്‍കിയ പ്രതികള്‍ യുവതിയെ ഇക്കോ വാനിനുള്ളില്‍ കയറ്റി. ഗുരുഗ്രാം ഫരീദാബാദ് റോഡിലേക്ക് വാഹനം എത്തിയതിന് പിന്നാലെ പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂര്‍ നീണ്ട അതിക്രമത്തിനൊടുവില്‍ ഓടുന്ന വാനില്‍ നിന്ന് യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ യുവതി സഹോദരിയെ വിവരമറിയിച്ചു. മുഖത്തും തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് 12 തുന്നലുകള്‍ ഉണ്ട്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കൊട്‌വാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...