കൊല്ലം : ചിതറയിൽ വനിതാ എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച മൂന്നു പേർ പിടിയിൽ. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തോടെ അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. പോലീസ് വാഹനത്തിന് മുന്നില്‍ മാർഗതടസം സൃഷ്ടിച്ച് പ്രതികൾ നൃത്തം ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. പ്രതികള്‍ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ വനിതാ എസ്ഐയെ തടഞ്ഞുവച്ച് ചുറ്റും കൂടി നൃത്തം ചെയ്യുകയായിരുന്നു.
വനിതാ എസ്ഐയെ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകള്‍ വരുത്തിയതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.