ട്രെയിൻ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം ; അപകടം പാളം മുറിച്ചുകടക്കുന്നതിനിടെ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് വയോധിക മരിച്ചു. മുളന്തുരുത്തി തുപ്പംപടി സെന്റ് ഓർത്തഡോക്സ് ചർച്ച് അരികുപുറം റോഡിൽ ‘ജന്നത്തിൽ’ കെ.ആർ. രത്ന്നമ്മ (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂരിലുള്ള സഹോദരന്റെ വീട്ടിലെത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലുള്ള ബന്ധുവിനെ കാണാനായി ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു രത്‌നമ്മ. എന്നാൽ സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങാനിടയായി. തുടർന്ന് അടുത്ത ട്രെയിൻ കയറുന്നതിനായി എതിർ പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ചു കടക്കുന്നതിനിടെ ഇതേ ട്രാക്കിലൂടെ വന്ന ജനശതാബ്ദി എക്സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബഹ്റൈനിലുള്ള മൂത്ത മകന്റെ അടുത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ നാട്ടിൽ എത്തിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...

കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍...

0
ഡൽഹി: ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം...