‘അനഘയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള ഭവനം’ : വീടിന്റെ താക്കോല്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

പന്തളം : കുളനട കൈപ്പുഴ നോര്‍ത്ത് ദേശാഭിമാനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ   സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കൈപ്പുഴ നോര്‍ത്ത് ദേശാഭിമാനി ഗ്രന്ഥശാലയുമായി ചേര്‍ന്ന് നടപ്പാക്കിയ ‘അനഘയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള ഭവനം’ എന്ന ക്യാമ്പയ്നിനോട്‌ അനുബന്ധിച്ച് പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി. കുളനട പഞ്ചായത്ത് സി.ഡി.എസ് അംഗമായിരിക്കെ മരണപ്പെട്ട മുളമൂട്ടില്‍ ദിനേശ് ഭവനില്‍ ഗീതാ ദിനേശിന്റെ നിര്‍ദ്ധനകുടുംബത്തിനാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീട് കൈമാറിയത്. ദേശാഭിമാനി ഗ്രന്ഥശാലാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍രാജന്‍ കുടുംബത്തിന് താക്കോല്‍ കൈമാറി.

സംഘാടകസമിതി ചെയര്‍മാന്‍ ശ്രീധരന്‍ കെ.കെ.അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി സതീഷ് കുമാര്‍.കെ.ബി, കുളനട പഞ്ചായത്ത് അംഗങ്ങളായ ശോഭനാ അച്യുതന്‍, രാജു പി.പി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം സുരേന്ദ്രന്‍ വി.കെ, ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്തുതല ജാഗ്രതാസമിതി കണ്‍വീനര്‍ ഭരതരാജന്‍പിള്ള, ദേശാഭിമാനി ഗ്രന്ഥശാലാ പ്രസിഡന്റ് ഉത്തമന്‍. പി.വി., ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ജിഷ്ണു കെ.ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...