നിയമസഭയിലെ 71 പുതുമുഖങ്ങളിൽ ഒന്നാമൻ അബിൻ വർക്കി : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമസഭയിലെ 71 പുതുമുഖങ്ങളിൽ ഒന്നാമനാണ് ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയിൽ വിഷയങ്ങൾ നന്നായി അവതരിപ്പിക്കുന്ന വ്യക്തിയാണ് അബിൻ വർക്കി എന്ന് ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്കായുള്ള ഹെൽപ്പ് ഡസ്ക് മാതൃകാപരമെന്നും ഭൂരിപക്ഷം ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതാണെന്നും സ്പീക്കർ പറഞ്ഞു. ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ടിന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഹെൽപ്പ് ഡസ്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും നിർവ്വഹിച്ചു.

മുൻ എംഎൽഎമാരായ കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, കെപിസിസി ജനറല്‍ സെക്രട്ടറി പി.മോഹൻരാജ്, യുഡിഎഫ് കണ്‍വീനര്‍ എ.ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, യുഡിഎഫ് നേതാക്കളായ എബ്രഹാം കലമണ്ണിൽ, ടി.എം ഹമീദ്, ജോൺ കെ.മാത്യൂ, ഒ.കെ തങ്കമ്മ, തോമസ് ജോസഫ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, ഡിസിസി വൈസ് പ്രസിഡൻ്റുമാരായ വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ് കുമാർ, അനിൽ തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ റോജി പോൾ ഡാനിയേൽ, കെ.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...

കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍...

0
ഡൽഹി: ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം...