മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കി. വത്തിക്കാന്റെ അനുമതിയില്ലാതെ നാല് പുതിയ ബിഷപ്പുമാരെ വാഴിച്ച ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്’ എന്ന വിമത വിഭാഗം കത്തോലിക്കാ സഭയില്‍ വലിയ ഭിന്നത ഉണ്ടാക്കിയതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അവഗണിക്കുകയായിരുന്നു ഈ സഭ. തുടര്‍ന്ന്, കഴിഞ്ഞ ബുധനാഴ്ചയാണ് ഈ യാഥാസ്ഥിതിക കൂട്ടായ്മ ബിഷപ്പ് വാഴിക്കല്‍ ചടങ്ങ് നടത്തിയത്. ഇതിന് മറുപടിയായി, വത്തിക്കാന്‍ വ്യാഴാഴ്ച പ്രത്യേക പുറത്താക്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പുതിയതായി ചുമതലയേറ്റ നാല് ബിഷപ്പുമാരെയും, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ മറ്റ് രണ്ട് ബിഷപ്പുമാരെയും സഭയിലെ എല്ലാത്തരം വിശുദ്ധ കര്‍മ്മങ്ങളില്‍ നിന്നും കൂദാശകളില്‍ നിന്നും പൂര്‍ണ്ണമായി വിലക്കിയതായി ഉത്തരവില്‍ പറയുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...