സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതി ഭർതൃവീട്ടിലെ ടെറസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: യുവതിയെ വീടിന്റെ ടെറസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നജ്മുന്നീസ ഞായറാഴ്‌ചയാണ് മരിച്ചത്. നജ്മുന്നീസ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നുവെന്ന് ഞായറാഴ്ച പുലർച്ചെയാണ് മുഹിയുദ്ദീൻ അയൽക്കാരെയും ബന്ധുക്കളെയുമൊക്കെ അറിയിച്ചത്. മരിക്കുന്നതിന് മുമ്പത്തെ ദിവസം നോമ്പുതുറക്കാനായി യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയ ഭാര്യ, തന്നെ നിരീക്ഷിക്കുന്നതിനായി വീടിന്റെ പിറകിൽ കോണിവച്ച് ടെറസിൽ കയറി.

പുലർച്ചെ ഫോണിൽ നിന്ന് അലാറം അടിക്കുന്നത് കേട്ട് ടെറസിൽ കയറി നോക്കിയപ്പോഴാണ് നജ്മുന്നീസയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് പ്രതിയുടെ മൊഴി.എന്നാൽ മുകളിൽ നിന്ന് ശബ്ദം കേട്ട് പ്രതി ചെന്നുനോക്കിയപ്പോൾ ഭാര്യയെ കണ്ടെന്നും, ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും യുവതിയെ കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇത് അവർ പിൻവലിക്കുകയും ചെയ്തിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...