വായില്‍ തുണി തിരുകി, കമ്പിപ്പാരകൊണ്ട് ആക്രമിച്ചു ; വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായില്‍ തുണിതിരുകിയ ശേഷം കമ്പിപ്പാരകൊണ്ടാണ് ലാനാ മണിയെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ആക്രമിച്ചത്. കൈകളിലും കാലിലും കുത്തേറ്റിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട ലീനാമണിയുടെ സഹോദരിപുത്രന്റെ മൊഴി. ഇന്ന് രാവിലെ വര്‍ക്കല അയിരൂരിലാണ് കൊലപാതകം നടന്നത്. കളത്തറ എം.എസ്. വില്ലയില്‍ ലീനാ മണി(56)യെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ വെട്ടിക്കൊന്നത്.

രാവിലെ ഒരുവിവാഹചടങ്ങിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനാ മണിക്ക് നേരേ ആക്രമണമുണ്ടായത്. ലീനയുടെ ഭര്‍തൃസഹോദരന്മാരായ അഹദ്, മുഹസിന്‍, ഷാജി എന്നിവരും അഹദിന്റെ ഭാര്യയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ വീട്ടില്‍ സഹായിയായി നില്‍ക്കുന്ന സരസുവിന് പരുക്കേറ്റിരുന്നു. അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് എം.എസ്. ഷാന്‍ എന്ന സിയാദ് മരിച്ചത്. ഇതിനു ശേഷം സിയാദിന്റെ പേരിലുള്ള സ്വത്ത് കയ്യടക്കാന്‍ സഹോദരങ്ങള്‍ ശ്രമിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...