ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു സൗമ്യയെ ഇന്ന് രാത്രി 7 മണിയോടെയാണ് അയൽവാസി തോമസ് കൊന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വെച്ച് സൗമ്യയെ കുത്തുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്‍റേയും കുടുംബങ്ങൾ തമ്മിൽ കാലങ്ങളായി വഴക്കിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...