ബെംഗളൂരുവിൽ മലയാളി യുവാവിനെ കുത്തിക്കൊന്ന യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവില്‍ തര്‍ക്കത്തെ തുടര്‍ന്ന് മലയാളി യുവാവിനെ കുത്തിക്കൊന്ന യുവതി അറസ്റ്റില്‍. കര്‍ണാടകയിലെ ബെലഗാവി സ്വദേശിനി രേണുക ആണ് അറസ്റ്റിലായത്. മലയാളിയായ ജാവേദ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ കണ്ണൂര്‍ സ്വദേശി ആണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച അക്ഷയ നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം. ഇരുവരും കഴിഞ്ഞ മൂന്നര വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. വാടക വീട്, ലോഡ്ജ്, സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. രണ്ടാളും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

ചൊവ്വാഴ്ച, വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ രേണുക, ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ജാവേദിനെ മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. അടുത്തായി രേണുക ഇരിക്കുന്നതും കണ്ടു. അയല്‍വാസികള്‍ ഉടന്‍ തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രേണുക കുറ്റം സമ്മതിച്ചതായി ഹുളിമാവ് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...