‘പേരിനൊരു വനിതാ മന്ത്രി പോര , അർഹമായ പ്രാതിനിധ്യം വേണം ‘ : ഷാനിമോൾ ഉസ്മാൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : അരൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് അട്ടിമറി വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ വരാനിരിക്കുന്ന മന്ത്രിസഭയിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ടു. കേവലം പേരിന് വേണ്ടി ഒന്നോ രണ്ടോ വനിതകളെ ഉൾപ്പെടുത്തുന്നതിന് പകരം യുഡിഎഫ് മാതൃകാപരമായ രീതിയിൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. ഇത്തവണ യുഡിഎഫിൽ നിന്ന് വിജയിച്ചവരിൽ സ്ത്രീകളുടെ എണ്ണം കൂടുതലാണെന്നും കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിൽ പോലും സമർത്ഥരായ വനിതാ നേതാക്കൾ വിജയിച്ചു വന്നിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

മന്ത്രിസഭയിൽ അർഹമായ പരിഗണന ഇവർക്ക് ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അരൂർ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടന്നതെന്നും യുഡിഎഫ് പ്രവർത്തകരുടെ ഐക്യമാണ് വിജയത്തിന് പിന്നിലെന്നും അവർ പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും പ്രത്യേകിച്ച് തുറവൂർ, കുത്തിയതോട് തുടങ്ങിയ പടിഞ്ഞാറൻ മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണുമെന്നും അവർ ഉറപ്പുനൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ; മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ

0
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി...

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...