വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ. രത്‌ലം ജില്ലയിൽ നിയമിതയായ പോലീസ് കോൺസ്റ്റബിൾ ദീപിക കോത്താരിയാണ് ലിംഗമാറ്റത്തിന് അനുമതി തേടി സർക്കാരിനെ സമീപിച്ചത്. സംസ്ഥാനത്ത് ലിംഗമാറ്റത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് ദീപിക കോത്താരി. കഴിഞ്ഞ വർഷമാണ് ലിംഗമാറ്റത്തിന് അനുമതി തേടി ദീപിക അപേക്ഷ നൽകിയത്. ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി കൊണ്ട് തിങ്കളാഴ്ച സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കോത്താരിക്ക് ‘ജൻഡർ ഐഡന്റിറ്റി ഡിസോഡർ’ ഉണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റത്തിന് അനുമതി നൽകിയതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സർക്കാർ ജീവനക്കാർക്ക് ലിംഗമാറ്റം അനുവദിക്കുന്നതിന് നിലവിൽ വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും ഉത്തരവിൽ പറയുന്നു. നിയമ വകുപ്പിന്റെ അഭിപ്രായം തേടിയും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നും ആഭ്യന്തര വകുപ്പ് കൂട്ടിച്ചേർത്തു. അതേസമയം ലിംഗമാറ്റത്തിന് ശേഷം കോൺസ്റ്റബിളിന് വനിതാ ജീവനക്കാർക്ക് മാത്രമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു. ഇതോടെ ലിംഗമാറ്റ നടപടിക്രമത്തിന് അംഗീകാരം ലഭിക്കുന്ന മധ്യപ്രദേശിലെ രണ്ടാമത്തെ വനിതാ കോൺസ്റ്റബിളായി കോത്താരി മാറി. 2021ൽ മറ്റൊരു വനിതാ കോൺസ്റ്റബിളായ ആർതി യാദവിന് സമാനമായ അനുമതി ലഭിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....