കോടതി ഇടപെട്ടു ; സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന് കോര്‍ട്ട് മാര്‍ഷല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത വ്യോമസേന ഫ്ളൈറ്റ് ലെഫ്റ്റനന്റിനെ കോർട്ട് മാർഷൽ നടപടിക്ക് വിധേയനാക്കും. കേസിലെ ശിക്ഷ നടപടികളുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസും വ്യോമസേനയും തമ്മിലുള്ള തർക്കത്തിനൊടുവിൽ കോയമ്പത്തൂർ കോടതിയാണ് കേസിൽ കോർട്ട് മാർഷൽ നടപടിക്ക് അനുമതി നൽകിയത്.

പ്രതി സേനാംഗമായതിനാൽ കോർട്ട് മാർഷലിന് അനുമതി തരണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന കോയമ്പത്തൂർ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിയെ ജയിലിലടക്കാൻ തമിഴനാട് പോലീസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയിൽ വാദിച്ചു. കേസിൽ വ്യോമസേനയുടെ അന്വേഷണത്തിൽ തൃപ്തിയില്ലാതിരുന്ന പരാതിക്കാരി പോലീസിനെ സമീപിച്ചതാണ് തർക്കത്തിനിടയാക്കിയത്.

ചത്തീസ്ഗഢ് സ്വദേശിയായ പ്രതി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ റെഡ്ഫീൽഡ്സിലെ വ്യോമസേന അഡ്മിനിസ്ട്രേറ്റീവ് കോളേജിലെ തന്റെ മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായതെന്ന് പരാതിക്കാരി പറയുന്നു. പരിശീലനത്തിനായാണ് ഇവർ കോയമ്പത്തൂർ എയർഫോഴ്സ് കോളേജിലേക്കെത്തിയത്. വ്യോമസേനയിലെ ചില സീനിയർ ഉദ്യോഗസ്ഥർ പരാതി പിൻവലിക്കാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.

പരാതി നൽകാൻ ശ്രമിച്ചപ്പോൾ വ്യോമസേനയുടെ ഭാഗത്ത് നിന്ന് തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉണ്ടായതെന്നും വ്യോമസേനയുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് പോലീസിൽ സമീപിച്ചതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...