ബിഹാറിൽ ആംബുലന്‍സിൽ വെച്ച് യുവതി ബലാത്സംഗത്തിനിരയായി

For full experience, Download our mobile application:
Get it on Google Play

പാട്ന: ബിഹാറിൽ ആംബുലന്‍സിൽ വെച്ച് യുവതി ബലാത്സംഗത്തിനിരയായി. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ രണ്ടു പേര്‍ അറസ്റ്റിലായി. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു. ബിഹാറിലെ ഗയയിലാണ് ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിൽ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. ഹോം ഗാർഡ് പോസ്റ്റിലേക്കുള്ള ഫിസിക്കൽ ടെസ്റ്റിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കൂട്ടബലാത്സംഗം. അബോധാവസ്ഥയിൽ ആംബുലൻസിൽ വെച്ച് ഒന്നിലധികം പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

ഇക്കഴിഞ്ഞ ജൂലൈ 24നാണ് സംഭവം നടന്നത്. ബിഹാറിലെ ബോധ് ഗയയിലെ മിലിട്ടറി പോലീസ് ഗ്രൗണ്ടിലാണ് ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്‍റിന്‍റെ ഫിസിക്കൽ ടെസ്റ്റ് നടന്നത്. ഇതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. തുടര്‍ന്ന് യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അബോധാവസ്ഥയിലിരിക്കെ കൂടെ ആംബുലന്‍സിൽ കയറിയവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസിൽ ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാര്‍, ടെക്നീഷ്യൻ അജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതൽ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആംബുലന്‍സ് പോയ റൂട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതി പരാതിയിൽ പറഞ്ഞ സമയത്ത് ആംബുലന്‍സ് ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. അര്‍ധ ബോധാവസ്ഥയിലായിരുന്നതിനാൽ ആളുകളെ വ്യക്തമായിരുന്നില്ലെന്നും മൂന്നോ നാലോ പേരാണ് ആംബുലന്‍സിലുണ്ടായിരുന്നതെന്നുമാണ് യുവതി നൽകിയ മൊഴി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...