തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഞ്ചിയൂ‍ർ മൂലവിളാകത്ത് സ്ത്രീയ്ക്കെതിരെ ലൈഗിംക അതിക്രമം കാണിച്ച കേസിലെ പ്രതിയെ തിരിച്ചറിയാനാകാതെ പോലിസ്. ഇക്കഴിഞ്ഞ 13ന് രാത്രിയിലാണ് സ്ത്രീയെ ബൈക്കിലെത്തിയാള്‍ ആക്രമിച്ചത്. മൂന്നു ദിവസത്തിന് ശേഷമാണ് പോലിസ് കേസെടുത്തത്. പോലിസ് വിഴ്ച വിവാദമായതോടെയാണ് വിശദമായ അന്വേഷണത്തിലേക്ക് കടന്നത്. ഷാഡോ പോലിസ് ഉള്‍പ്പെടെ അന്വേഷണ സംഘം ഇന്നലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. മൂലവിളാകത്തുനിന്നും മുളവന ഭാഗത്തേക്കാണ് സ്കൂട്ടറിൽ അക്രമി പോയിരിക്കുന്നത്.

ഹെൽമറ്റ് ധരിച്ചാണ് അക്രമി യാത്ര ചെയ്തത്. അമിത വേഗത്തിൽ ഒരു വാഹനം പോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. പക്ഷെ വാഹനത്തിൻെറ നമ്പർ തിരിച്ചറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടില്ല. പരാതിക്കാരി നൽകിയ വിവരങ്ങള്‍ അനുസരിച്ച് മുമ്പ് കേസിൽ പ്രതിയായവരെയും കുറിച്ചും അന്വേഷണം തുടരുകയാണ്. അക്രമി രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി പരിശോധന ഇന്നും തുടരും

മരുന്ന് വാങ്ങാൻ രാത്രി പുറത്തുപോയ സ്ത്രീയെ ആണ് ബൈക്കിൽ പിന്തുടർന്ന് എത്തിയ ആൾ ആക്രമിച്ചത്. സംഭവം നടന്ന ഉടൻ പേട്ട പോലീസ് സ്റ്റേഷനിൽ വിളിച്ച് സഹായം അഭ്യർഥിച്ചെങ്കിലും പോലീസ് അനങ്ങിയില്ല. ഡിസിപിക്ക് പരാതി നൽകിയ ശേഷം മൂന്നാം ദിവസം ആണ് കേസ് പോലും എടുത്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...