തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും മധ്യവയസ്ക ഹെൽമെറ്റ് മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹെൽമെറ്റ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ തിരികെ ഏൽപ്പിച്ച് മധ്യവയസ്ക തടിയൂരി. നിരണം മുണ്ടനാരി സ്വദേശിനിയാണ് ഇക്കഴിഞ്ഞ 29 ആം തീയതിയാണ് അതിവിദഗ്ധമായി ഹെൽമെറ്റ് മോഷ്ടിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പങ്കെടുക്കുന്ന ചടങ്ങ് ഉണ്ടായിരുന്നതിനാൽ പ്രധാന കെട്ടിടത്തിന്റെ ഭാഗത്തുനിന്നും പാർക്കിംഗ് ഒഴിവാക്കിയിരുന്നു. പകരം ഒ പി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ ഭാഗത്തേക്ക് പാർക്കിംഗ് മാറ്റിയിരുന്നു.

ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നുമാണ് വീട്ടമ്മ ഹെൽമെറ്റ് കവർന്നത്. മോഷണം ദൃശ്യങ്ങൾ താലൂക്ക് ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. മോഷ്ടിച്ച ഹെൽമെറ്റ് തിങ്കളാഴ്ച രാവിലെയോടെ ഇവർ താലൂക്ക് ആശുപത്രിയിൽ എത്തി സൂപ്രണ്ടിന് കൈമാറി. സംഭവം സംബന്ധിച്ച് നിലവിൽ പോലീസിൽ പരാതി നൽകിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത് ഫോട്ടോഗ്രാഫർ പുരസ്കാരം വിതരണം ചെയ്തു

0
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം...

നാദാപുരത്ത് 92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവം ; ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്...

0
കോഴിക്കോട്: നാദാപുരത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമിലുണ്ടായ വന്‍ കവര്‍ച്ചയിൽ പ്രത്യേക...

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത്...

0
ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ...