നൃത്തപരിപാടിക്ക് വിളിച്ചുവരുത്തി യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു, സംഭവത്തിൽ 2 പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയെ നൃത്തപരിപാടിക്കായി വിളിച്ചു വരുത്തി ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്‌തതായി പരാതി. ആഗ്രയിൽ ഈ മാസം എട്ടുമുതല്‍ മൂന്ന് ദിവസത്തോളമാണ് യുവതിയെ നിരന്തര ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ വിനയ് ഗുപ്‌തയ്ക്കെതിരെയാണ് യുവതിയുടെ പരാതി. ഗാസിയാബാദ് സ്വദേശിയായ യുവതിയെ ഒരു നൃത്ത പരിപാടിക്കായി ഇയാൾ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ എത്തിയ യുവതിക്ക് ചായയിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. ബോധം വന്നപ്പോൾ താൻ തന്നെ ഒരു മുറിയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് മൂന്ന് ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്തു. ലൈംഗിക തൊഴിലിനായി വിൽക്കുമെന്ന് ഭീഷണിപ്പെടുത്തി. ധാരാളം ഇടപാടുകാരുണ്ടാകുമെന്നും പെട്ടെന്ന് തന്നെ ലക്ഷാധിപതിയാകാമെന്നും ഇയാള്‍ പറഞ്ഞെന്നും യുവതി വ്യക്തമാക്കുന്ന്. തുടർന്ന് ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിനയ് ഗുപ്തെയെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഇയാൾ ഒരു സെക്സ് റാക്കറ്റിന്റെ നടത്തിപ്പുകാരനാണെന്നാണ് പോലീസ് പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിശക്തമായ മഴ ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമാകുന്നു. എന്നിരുന്നാലും ശക്തമായ മഴ സംസ്ഥാനത്ത്...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന വി.എം സുധീരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...

പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ തപാൽ വകുപ്പിലെ...

0
മംഗളൂരു: ഉപഭോക്താക്കളുടെ പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ...

കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച...

0
കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ...