സ്കൂട്ടറിൽനിന്ന് ചാലിൽ വീണ യുവതി ടിപ്പർ കയറി മരിച്ച സംഭവം ; വകുപ്പുകൾ തമ്മിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: റോഡരികിലെ ചാലിൽ സ്കൂട്ടർ വീണു യാത്രക്കാരി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി പൊതുമരാമത്തുവകുപ്പും ജല അതോറിറ്റിയും തർക്കത്തിൽ. മംഗലം–ഗേ‍ാവിന്ദാപുരം പാതയ്ക്കു സമീപം ചാലിൽ വീണ സ്കൂട്ടറിൽനിന്നു തെറിച്ചുവീണ യാത്രക്കാരി രമ്യ (32) ടിപ്പർ കയറിയാണു മരിച്ചത്. സ്കൂട്ടർ ഓടിച്ച മണികണ്ഠനും പിന്നിലിരുന്ന രമ്യയും ഇരുവശങ്ങളിലേക്കായി വീഴുകയായിരുന്നു. ജലജീവൻ മിഷൻ പദ്ധതിക്കു പൈപ്പിടാനാണു പാതയോടുചേർന്നു ചാലെടുത്തത്. പണി കഴി‍ഞ്ഞിട്ടും ഇതു മൂടിയില്ല. ജലഅതേ‍ാറിറ്റിക്കു നേ‍ാട്ടിസ് നൽകിയിരുന്നതായി പൊതുമരാമത്ത് അധികൃതർ അറിയിച്ചു. മാർച്ച് 31ന് അകം മൂടേണ്ടതായിരുന്നു. സംഭവത്തിൽ കലക്ടർ റിപ്പേ‍ാർട്ട് തേടി. പണി വൈകിയതു മൂലമുള്ള ദുരന്തത്തിന്റെ ഉത്തരവാദിത്തം ജല അതോറിറ്റിക്കാണെന്നു പൊതുമരാമത്തുകാർ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ എലവഞ്ചേരി കരിങ്കുളത്തു വച്ചായിരുന്നു അപകടം. മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്തു നിന്നു കൊല്ലങ്കോടു ഭാഗത്തേയ്ക്കു പോകുകയായിരുന്നു. കരിങ്കുളത്തെ ദേശസാൽകൃത ബാങ്ക് ശാഖയുടെ മുൻവശത്തു വച്ചു റോഡിലെ താഴ്ചയിൽപ്പെട്ടു നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നു മണികണ്ഠൻ റോഡരികിലേക്കും ഭാര്യ രമ്യ റോഡിലേക്കും വീണു. ഈ വീഴ്ചയിൽ ടിപ്പറിന്റെ പിൻഭാഗത്തെ ടയർ കയറിയാണു മരണം സംഭവിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ കൊല്ലങ്കോട് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ധന്യലക്ഷ്മി, ശ്രീഹരി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...