രാത്രികാലത്ത് പ്രേതരൂപത്തിൽ കാറോടിച്ച് ആളുകളെ പേടിപ്പിക്കുന്ന സ്ത്രീ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച് രാത്രികാലത്ത് കാറോടിച്ച് നാട്ടുകാരെ ഭയപ്പെടുത്തുന്ന സ്ത്രീ പിടിയില്‍. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രേതരൂപത്തില്‍ കാറോടിച്ചെത്തുകയും പൊതുവിടങ്ങളില്‍ രാത്രികാലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തില്‍ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു.

മലയാറ്റൂര്‍ അടിവാരത്ത് പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ല. വെള്ളക്കാറില്‍ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവര്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ കാരണം നാട്ടുകാര്‍ ആകെ ഭീതിയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...

49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന...

മാറ്റി നല്കിയ ടി.വിക്കും തകരാർ : സോണി കമ്പനി 42,900 രൂപ നല്‍കുവാന്‍ വിധി

0
തൃശ്ശൂര്‍ : മാറ്റി നൽകിയ ടി.വിക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത...