വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച യുവതിയെ വീണ്ടും മര്‍ദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി; വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച യുവതിയെ വീണ്ടും മര്‍ദ്ദിച്ചെന്ന് പരാതി. കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മേല്പുറം ജംഗ്ഷനില്‍ വൈദ്യുതി പോസ്റ്റില്‍ വിധവയായ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിക്ക് നേരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് ബന്ധുക്കള്‍. കേസ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. മേല്പുറം സ്വദേശിനി കലയെ (35)ആണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

സംഭവത്തില്‍ മേല്പുറം, പാകോട് സ്വദേശികളായ നടരാജിന്റെ മകന്‍ ശശി(47), നാഗേന്ദ്രന്റെ മകന്‍ വിനോദ് (44), അമ്പയന്റെ മകന്‍ വിജയകാന്ത് (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ ഗുണ്ട ദിപിന്‍, അരവിന്ദ് എന്നിവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ രാവിലെയാണ് പ്രതികളുടെ ബന്ധുക്കള്‍ എന്ന് പറഞ്ഞ് കല താമസിക്കുന്ന വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ കേസ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....