Thursday, May 16, 2024 5:40 am

താലിബാന്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച്‌ തെരുവില്‍ വനിതകളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാന്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച്‌ തെരുവില്‍ വനിതകളുടെ പ്രതിഷേധം. നേരത്തെ ഹെറാത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ കാബൂളിലും സമാനമായ രീതിയില്‍ പ്ലക്കാര്‍ഡുകളുമായി വനിതകള്‍ തെരുവില്‍ ഇറങ്ങി.

താലിബാന്‍ ഭരണത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുളള അവകാശം ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും ഇതേ രീതിയില്‍ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിരുന്നു. കുട്ടികളും മുതിര്‍ന്നവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

നിലവിലെ ജോലിയില്‍ തുടരാനും തുടര്‍പഠനത്തിനും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വനിതകളുടെ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ശരിയത്ത് നിയമത്തിന്റെ പരിധിയില്‍ നിന്ന് മാത്രമേ സ്ത്രീകളുടെ ജോലിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും അനുവദിക്കൂവെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് മൂലം വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയിലാണ് അഫ്ഗാനിലെ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍.

നേരത്തെ വനിതകള്‍ നേതൃത്വം നല്‍കിയിരുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ താലിബാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ഭീഷണികളും ലഭിച്ചിരുന്നു. 96 മുതല്‍ 2001 വരെയുളള താലിബാന്‍ ഭരണകാലത്ത് അഫ്ഗാന്‍ ഇത്തരം പല നീക്കങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരയുദ്ധം രൂക്ഷമാകുന്നു ; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി

0
കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം മുന്നേറ്റം തുടരവേ വരുംദിവസങ്ങളിലെ വിദേശയാത്രകളെല്ലാം പ്രസിഡന്റ്...

ചികിത്സ കിട്ടിയില്ലെന്നാരോപണം ; ആലപ്പുഴ മെഡിക്കൽ കോളേജിൽ വയോധികയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

0
അമ്പലപ്പുഴ: ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ്...

കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവർ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ

0
കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നതു തടയാൻ കെ.എസ്.ആർ.ടി.സി.യിൽ കൊണ്ടുവന്ന ബ്രത്തലൈസർ പരിശോധന ഭയന്ന്...

വരുന്നൂ പുതിയ കിയ കാരൻസ്

0
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ പുതിയ കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റഡ്...