എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് സ്ത്രീയുടെ പരാതി ; പോലീസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപിക പോലീസിന് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്നാണ് പരാതി. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്.

പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പോലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പോലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...