ഹൈദരാബാദ്: കൈകള്‍ കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകര്‍ത്ത നിലയില്‍ പൂര്‍ണ നഗ്നയായി യുവതിയുടെ മൃതദേഹം കലുങ്കിനടിയില്‍നിന്നും കണ്ടെത്തി. ഹൈദരാബാദിലെ ചവാലയിലാണ് സംഭവം. ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്നതാണെന്ന് സംശയിക്കുന്നു.
കൊല്ലപ്പെട്ട യുവതിക്ക് 25 നും 30 നും ഇടയില്‍ പ്രായം കണക്കാക്കുന്നു. മറ്റെവിടെയിങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം കലുങ്കിനടിയില്‍ തട്ടിയതാമെന്നാണ് പോലീസ് നിഗമനം. ഇവരുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
നവംബര്‍ 27ന് സമാന സാഹചര്യത്തില്‍ ഹൈദരാബാദിലെ ഇരുപത്തിയേഴുകാരിയായ വെറ്ററിനറി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴിലിട്ട് കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ നാല് പേരെ പോലീസ് പിടികൂടി. പിന്നീട് തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തുകയും ചെയ്തു.