കൊവിഡി​നെതിരെ മാത്രമല്ല സാമ്പത്തികതകര്‍ച്ചയില്‍ നിന്ന്​ രാജ്യത്തെ രക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ തേടണം: രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന്​ രാജ്യത്തെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴി കാണാതെ മുടന്തുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. സാമ്പത്തിക  രംഗം  ഒന്നാകെ  തുടച്ചുനീക്കാന്‍ ശക്​തിയുള്ള വന്‍ സുനാമിയാണ്​ വരാന്‍ പോകുന്നത്​.

മാഹാമാരിയായ കോവിഡ്​ ​വെെറസിനെതിരെ മാത്രമല്ല,  സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന്​ രാജ്യത്തെ രക്ഷിക്കാനും പോംവഴികള്‍ തേടണം. അല്ലെങ്കില്‍ അടുത്ത ആറ്​ മാസമെങ്കിലും രാജ്യത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുമെന്നും രാഹുല്‍ പറഞ്ഞു.

ആന്‍റമാനില്‍ സുനാമി വന്ന പോലെയാകും ഇന്ത്യയുടെ അവസ്ഥ. ആദ്യം വെള്ളമെല്ലാം കടലിലേക്ക്​ ഉള്‍വലിഞ്ഞു. ഈ സമയത്ത്​ ജനങ്ങളെല്ലാം മീന്‍പിടിക്കാന്‍ ഇറങ്ങി. എന്നാല്‍, വെള്ളം തിരിച്ചുവന്നതോടെ എല്ലാം തകര്‍ന്ന്​ തരിപ്പണമായി. അതുപോലെയാകും​ ഇന്ത്യയുടെയും അവസ്​ഥ. നിലനില്‍പ്പിനായി ​പ്രതിരോധനിര തീര്‍ക്കേണ്ടതുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...