ഒമാനിൽ ഡ്രോൺ ഓപ്പറേറ്റർമാർക്ക് പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത്: ഒമാനിൽ ഡ്രോൺ ഓപ്പറേറ്റർമാർക്ക് സി.എ.എ അംഗീകൃത പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധം. അൺ മാൻഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിലും(യുഎഎസ്)-വാണിജ്യ -ഗവൺമെന്റ് പദ്ധതികളിലും ഏർപ്പെട്ടിരിക്കുന്ന ഡ്രോൺ ഓപ്പറേറ്റർമാർക്കാണ് പരിശീലനം നിർബന്ധമാക്കിയത്. നിയമം 2024 ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. 2024 ഡിസംബർ ഒന്നിന് ശേഷം സമർപ്പിക്കുന്ന യുഎഎസ് പ്രവർത്തനങ്ങൾക്കായുള്ള അപേക്ഷകൾ സിഎഎ അംഗീകരിച്ച പരിശീലന ഓർഗനൈസേഷൻ നൽകുന്ന സാധുവായ പരിശീലന സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ പരിഗണിക്കില്ല.

സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) 1412/2023 പ്രകാരം ചില പ്രത്യേക തരത്തിലുള്ളതൊഴികെയുള്ള ഡ്രോൺ പ്രവർത്തനം നിയന്ത്രിക്കുകയാണ്. ഭാരം 250 ഗ്രാമും പരമാവധി ഉയരം നിലത്തു നിന്ന് 100 മീറ്ററും കവിയാത്ത കളിപ്പാട്ട ഡ്രോണുകൾ ഇൻഡോറായി ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമില്ല. എന്നാൽ അവയിൽ ഡാറ്റാ സെൻസറുകളോ ഫോട്ടോഗ്രാഫിക് ഉപകരണങ്ങളോ ഉണ്ടാകാൻ പാടില്ല. ഡ്രോൺ ഉപയോഗം വഴി ആളുകൾക്കോ അവരുടെ സ്വത്തിനോ അപകടമില്ലെന്ന് ലൈസൻസ് നേടിയയാൾ ഉറപ്പുവരുത്തണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...