ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു ; സീസണിലെ ആദ്യത്തേത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കാലവര്‍ഷത്തിന്‍റെ സമയത്തില്‍ മാറ്റം വന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം. ഈ സീസണിലെ ആദ്യത്തെ ന്യൂനമര്‍ദ്ദമാണിത്. മറ്റന്നാളോടെ ഇത് തീവ്രന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കാലവര്‍ഷത്തിന്‍റെ ഇപ്പോള്‍ പ്രവചിച്ച സമയത്തില്‍ മാറ്റം വന്നേക്കും. സാധാരണഗതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് കാലവര്‍ഷത്തെ വേഗത്തിലാക്കുന്നതാണ് രീതി. അങ്ങനെയെങ്കില്‍ മെയ് 31 എന്നത് വീണ്ടും ഇങ്ങോട്ട് മാറാം.

എന്നുവച്ചാല്‍ കാലവര്‍ഷത്തിലേക്ക് സംസ്ഥാനം എളുപ്പത്തില്‍ കടക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം ഉറപ്പിക്കുക വയ്യ. എന്തായാലും കാലവര്‍ഷത്തില്‍ നേരത്തെ പ്രവചിച്ച സമയം മാറുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പ് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യാപകമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വടക്കൻ കേരളത്തിന്‍റെ മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയും മിന്നലും കാറ്റുമോടുകൂടിയ മഴഅനുഭവപ്പെടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...

ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം ; ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബ്...

0
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ്...