ഇവിടെ പണക്കാരന് ഉപന്യാസം, പാവപ്പെട്ടവന് പത്തുവര്‍ഷം തടവ് ; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

പൂണെ: പതിനേഴുകാരന്‍ മദ്യലഹരിയില്‍ അതിവേഗത്തില്‍ ഓടിച്ച ആഡംബരകാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമ്പത്തിന്റെ അടിസ്ഥാനത്തില്‍ നീതി നടപ്പാക്കുന്ന രണ്ട് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഏതെങ്കിലും ബസ്- ട്രക്ക്- ഓല- ഊബര്‍ ഡ്രൈവറായിരുന്നു അപകടമുണ്ടാക്കി ആരെയെങ്കിലും കൊന്നതെങ്കില്‍ പത്തുവര്‍ഷം ജയിലില്‍ അടച്ചേനെ. എന്നാല്‍, പണക്കാരന്റെ 16- 17 വയസ്സുള്ള മകന്‍, പോര്‍ഷെ ഓടിച്ച് അപകടമുണ്ടാക്കുമ്പോള്‍ അയാളോട് ഉപന്യാസമെഴുതാനാണ് ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് ട്രക്ക് ഡ്രൈവറോടോ ബസ് ഡ്രൈവറോടോ ഉപന്യാസം എഴുതാന്‍ ആവശ്യപ്പെടാത്തത്‌?’, രാഹുല്‍ ചോദിച്ചു.

ഇത്തരം അനീതിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. കോടീശ്വരന്മാരുടേയും പാവപ്പെട്ടവരുടേയും രണ്ട് ഇന്ത്യ എന്തുകൊണ്ട് ഉണ്ടാക്കുന്നു എന്ന് നരേന്ദ്രമോദിയോട് ചോദിച്ചപ്പോള്‍, എല്ലാവരേയും ദരിദ്രര്‍ ആക്കണോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എന്നാല്‍, ഇവിടെ പ്രശ്‌നം നീതിയാണ്. പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരേപോലെ നീതി ലഭിക്കണം. അതിനുവേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്‍റെ...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി...

വടകര എംഡിഎംഎ കേസ് : കീര്‍ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതിയും പേരാമ്പ്ര ബിആര്‍സിയിലെ മുൻ അധ്യാപികയുമായ...

തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം

0
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ...