ദില്ലി : സ്‌ത്രീ സംരക്ഷണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഘോരം ഘോരം സംസാരിക്കുമ്പോഴും ഇന്ത്യന്‍ വനിതകള്‍ക്ക് അതനുസരിച്ചുള്ള സമത്വവും പങ്കാളിത്തവും എല്ല മേഖലയിലും ലഭിക്കുന്നില്ല എന്നത് രാജ്യത്തിന് തന്നെ കളങ്കമാണ്. എല്ലാ മേഖലയിലും സ്‌ത്രീ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തന്നെ നടക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവ എത്രമാത്രം പ്രാവര്‍ത്തികമാകുന്നുണ്ട് എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ആകെയുള്ള ജനസംഖ്യയില്‍ പകുതിയോളവും സ്‌ത്രീകളാണെന്നിരിക്കെ പങ്കാളിത്തത്തിന്‍റെ ബഹുമുഖ തലങ്ങളില്‍ ഇന്നും അവര്‍ പിന്നാക്കമാണ്.
ദശാബ്‌ദങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ട് വിഷയമാണ് വനിതകളുടെ സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. മാത്രമല്ല വനിതകള്‍ക്ക് പാര്‍ലമെന്‍റിലും നിയമസഭകളിലും 33 ശതമാവം സംവരണം ഉറപ്പാക്കാനുള്ള ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്‍റിലൂടെ യാത്ര തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടോളമാവുന്നു. 1996 മുതല്‍ പാര്‍ലമെന്‍റില്‍ വനിത സംവരണ ബില്ല് കൊണ്ടുവരികയും പ്രതിഷേധങ്ങള്‍ക്കിടയില്‍ പാസാകാതെ പോകുകയും ചെയ്യുന്ന ചില നാടകീയ രംഗങ്ങളാണ് കണ്ടുവരുന്നത്. കോണ്‍ഗ്രസ്, ബിജെപി, ഇടത് പാര്‍ട്ടികളും ഒത്തുപിടിച്ചപ്പോള്‍ 2010ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭയില്‍ ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ 13 വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയല്‍ പോലെ തന്നെയാണ് വനിത സംവരണ ബില്ല്.
വനിത സംവരണം ഗൗരവമായി എടുക്കാത്തതും സമാജ്‌വാദി, രാഷ്‌ട്രീയ ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ എതിര്‍പ്പുമാണ് ഇതിലെ പ്രധാന കാരണം. സ്‌ത്രീ സംവരണം യാഥാര്‍ത്ഥ്യമായാല്‍ സ്വന്തം മണ്ഡലങ്ങള്‍ ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന ചിലരുടെ ഭീതിയും തണുപ്പന്‍ സമീപനത്തിന് കാരണമാകുന്നു. പലതവണ സുപ്രീം കോടതി ഇടപെട്ടിട്ടും ബില്ല് വഴിയില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. ലോക്‌സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരണമുറപ്പാക്കുന്ന നിയമത്തിലൂടെ വനിതകള്‍ക്ക് നിയമനിര്‍മാണ പ്രക്രിയയില്‍ അര്‍ഹിക്കുന്ന പങ്കാളിത്തം നല്‍കുമ്പോഴെ ജനാധിപത്യ ഭാരതം പക്വത നേടുകയുള്ളൂ. സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പിക്കല്‍ കൂടിയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുക.
എന്നാല്‍ പ്രാവര്‍ത്തികമാക്കാനല്ലെങ്കില്‍ വെറും പ്രചാരണം മാത്രം എന്തിനാണ് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. കാലാകാലങ്ങളില്‍ വോട്ടിനോടടുക്കുമ്പോള്‍ സ്‌ത്രീ സംവരണമെന്ന് വാദിക്കുകയും പിന്നീട് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മാറ്റി വെയ്‌ക്കുകയും ചെയ്യുന്ന സമീപനവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നിലവില്‍ തന്നെ വനിത സംവരണം പാസാക്കിയാലും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രാബല്യത്തില്‍ വരില്ലെന്ന് അറിയിക്കുന്നത് ഇതിന്‍റെ നേര്‍സാക്ഷ്യമാണ്. മാത്രമല്ല സ്‌ത്രീകള്‍ക്ക് സംവരണം നല്‍കി സഭയിലെത്തിക്കണമെങ്കില്‍ അതിന് മുമ്പേ ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും അവരുടെ നേതൃനിരയില്‍ സ്‌ത്രീ സാന്നിധ്യം ഉറപ്പിക്കേണ്ടതുമുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033