Wednesday, May 29, 2024 8:25 am

സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, ഇനി ഗർഭിണി എന്ന് പറയില്ല ; സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നതെന്നും അതിനാൽ ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം പ്രഗ്നൻ്റ് വുമൺ നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥം വരുന്ന പ്രഗ്നൻ്റ് പേർസൺ എന്ന പദം ഉപയോഗിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. നോൺ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷന്‍മാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. 14 വയസ് പ്രായം വരുന്ന പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തിൽ മാത്രം പ്രഗ്നൻ്റ് പേർസൺ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചത്.

പതിനാല് വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുവദിച്ച് സുപ്രീം കോടതി തന്നെ വിധിച്ച ഉത്തരവ് തിരുത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതിജീവിതയായ 14 കാരിക്ക് ഗർഭം അലസിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് രക്ഷിതാക്കളാണ് ഹർജി സമർപ്പിച്ചത്. ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ഡിവിഷൻ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,എറണാകുളം,തൃശൂർ...

ജൂൺ 4ന് മോദിയും അമിത്ഷായും തൊഴിൽരഹിതരാകുമെന്ന് ഖാര്‍ഗെ ; മോദിക്ക് ഭരണം നഷ്ടമാകുമെന്ന് ഇന്ത്യ...

0
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ...

തായ്‌ലൻഡിൽ ജോലിതേടിയെത്തിയ മലയാളി യുവാക്കൾ തടവിലെന്ന് റിപ്പോർട്ടുകൾ ; ബന്ധുക്കൾക്ക് വിവരം ലഭിച്ചു

0
ബാങ്കോക്ക്: തൊഴിൽതേടി വിദേശത്തെത്തിയ മലയാളി യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായി ആരോപണം. അബുദാബിയിൽ...

പാനും ആധാറും മേയ് 31നകം ബന്ധിപ്പിക്കണം

0
ന്യൂ​ഡ​ൽ​ഹി: ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മേ​യ് 31ന​കം പാ​ൻ...