Sunday, May 19, 2024 11:07 pm

സ്പീഡ് ​ഗവർണർ ഊരിയാൽ നടപടി ; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും ; ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി ​കെബി ഗണേഷ് കുമാർ. സംസ്ഥാനത്തെ ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് ഒരു താക്കീതെന്ന നിലയിലുള്ള മന്ത്രിയുടെ പരാമർശം. ടിപ്പർ ലോറികളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവർണറുകൾ ഊരിവെച്ചിട്ടുള്ളവർ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. നിയമ ലംഘനം നടത്തുന്ന മുഴുവൻ വാഹനങ്ങളും ഇനി വരുന്ന ഡ്രൈവിൽ പിടിച്ചെടുക്കും. ചില ടിപ്പർ ലോറികളിൽ സ്പീഡ് ഗവർണറുകൾ ഊരിവെയ്ക്കാതെ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളിൽ ചില കനമ്പനികൾ കള്ളത്തരങ്ങൾ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ടിപ്പർ ലോറികളിൽ 60കിലോ മീറ്ററാണ് സ്പീഡ് ​ഗവർണറുകൾ ഉപയോ​ഗിച്ച് സ്പീഡ് നിയന്ത്രിച്ചിട്ടുള്ളത്. അത് ഊരിവെച്ചാണ് ഓടിക്കുന്നതെങ്കിൽ വാഹനം പിടിച്ചെടുക്കും. ഇത്തരത്തിൽ എന്തെങ്കിലും ഊരിവെച്ചാണ് വാഹനം ഓടിക്കുന്നതെങ്കിൽ സീനുണ്ടാക്കാൻ നിൽക്കാതെ വാഹന ഉടമ ഉടമകൾ അത് ഘടിപ്പിക്കണം. നേരത്തെ പറഞ്ഞാൽ നിങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വരില്ലെന്നും കർശന നടപടിയെടുക്കുമെന്നും വ്യാജ സോഫ്റ്റ് വെയർ ഉണ്ടാക്കി നൽകുന്ന കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ചാം ഘട്ടം : പശ്ചിമ ബംഗാളിൽ ഏഴ് മണ്ഡലങ്ങൾ ; 57 ശതമാനത്തിലേറെ ബൂത്തുകൾ

0
കൊൽകത്ത: അഞ്ചാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന പശ്ചിമ...

കോഴിക്കോട് കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് മീറ്ററോളം ഒഴുകി

0
കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് നിറയെ വെള്ളമുള്ള കനാലില്‍ വീണു. കോഴിക്കോട്...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം തിരുവല്ലയിൽ എത്തിച്ചു

0
തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ്...

സർവീസ് വൈകിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും; ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി

0
തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. ഓൺലൈൻ പാസഞ്ചർ...