ഇംഫാലില്‍ സംഘര്‍ഷം ; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം. ഇംഫാലില്‍ നടന്ന സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം മണിപ്പൂരില്‍ നടക്കുന്ന പീഡന കൊലപാതകങ്ങളില്‍ അന്വേഷണമോ അറസ്റ്റോ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേയ് നാലിന് രണ്ട്  കുക്കി യുവതികളെ പീഡിപ്പിച്ചുകൊന്നതിലാണ് ഇതുവരെ ഒരു അറസ്റ്റ് പോലുമില്ലാത്തത്. ഇംഫാല്‍ ഈസ്റ്റില്‍ കാര്‍ വാഷ് സെന്‍ററില്‍ ജോലി ചെയ്തിരുന്ന ഇരുപത്തിയൊന്നും ഇരുപത്തിനാലും വയസുള്ള രണ്ട് യുവതികളെയാണ് ഇരുന്നൂറോളം വരുന്ന അക്രമിസംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ താമസിച്ച മുറികളില്‍ വച്ചായിരുന്നു കൂട്ടബലാല്‍സംഘം. പക്ഷേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും പോലീസ് നല്‍കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് രണ്ട് യുവതികളെ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഘത്തിനിരയാക്കിയത്. ഈ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മറ്റ് നാലുപേരെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...