Friday, July 4, 2025 3:23 am

സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ വനിതാ കമ്മിഷനു സാധിച്ചു : അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വനിതകളെ ചേര്‍ത്ത് പിടിക്കുന്നതിനും അവര്‍ക്ക് ധൈര്യം നല്‍കുന്നതിനും നീതി നിര്‍വഹണം ഉറപ്പുവരുത്തുന്നതിനും വനിതാ കമ്മിഷനു സാധിച്ചിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈ എം സി എ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. സ്ത്രീകളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ സാധിക്കുന്നുണ്ട്. കുടുംബപ്രശ്നങ്ങളും അയല്‍വക്ക പ്രശ്നങ്ങളും പരസ്പരം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍ തുടങ്ങിയവയാണ് അദാലത്തില്‍ ഏറെയും ലഭിച്ചത്. ആകെ 63 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. 42 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അഞ്ചു പരാതികള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും രണ്ടു പരാതികള്‍ ജാഗ്രതാ സമിതിക്കും കൈമാറി. പാനല്‍ അഭിഭാഷകരായ അഡ്വ. എസ്. സബീന, അഡ്വ.എസ്. സീമ,കൗണ്‍സലര്‍മാരായ ഡാലിയ, തെരേസ, വനിതാസെല്‍ പോലീസ് ഉദ്യോഗസ്ഥരായ സുബി, അജിത എന്നിവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...