ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ അടക്കം പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
ബാലാവകാശ കമ്മീഷന്‍ ഓഫിസിന് മുന്നിലേക്കാണ് മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ എത്തിയത്. അതിനിടെ കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ മതില്‍ ഇടിഞ്ഞുവീണു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചിട്ടും കാര്യക്ഷമമായ നടപടികള്‍ ബാലാവകാശ കമ്മീഷന്റെ ഭാഗത്തുനിന്നോ പോലീസില്‍ നിന്നോ ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്.