വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കായി വനിതാ വികസന കോര്‍പ്പറേഷന്‍റെ അതിജീവനം സമാശ്വാസ പദ്ധതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അതിജീവനം സമാശ്വാസ പദ്ധതി നടപ്പാക്കുന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്.

പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മുതല്‍ 2015 ഡിസംബര്‍ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളില്‍ കാലാവധി പൂര്‍ത്തിയായതും എന്നാല്‍ തിരിച്ചടവ് പൂര്‍ത്തിയാവാത്തതുമായ ഗുണഭോക്താക്കളാണ് ആദ്യവിഭാഗം. നിലവില്‍ കാലാവധി കഴിഞ്ഞിട്ടില്ലാത്ത, മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനു ശേഷവും ഒരു ലക്ഷം രൂപയ്ക്ക് മേല്‍ കുടിശികയുള്ളതുമായ വായ്പകള്‍ക്കും പ്രയോജനം ലഭിക്കും.

പദ്ധതി ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് കോര്‍പ്പറേഷനില്‍ നിന്നും കത്തുകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും അയച്ചു നല്‍കും. താല്‍പര്യം ഉള്ള ഗുണഭോക്താക്കള്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 31 നകം ബന്ധപ്പെട്ട മേഖല/ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. പദ്ധതിയുടെ പൂര്‍ണമായ വിവരങ്ങള്‍ കോര്‍പറേഷന്റെ വെബ്സൈറ്റില്‍ (www.kswdc.org) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ കോര്‍പറേഷന്റെ ഓഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ (9496015015, 9496015006, 9496015008, 9496015010) ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...