തിരുവനന്തപുരത്ത് സ്പ്ലൈകോയുടെ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പ്ലൈകോയുടെ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് പമ്പിന്‍റെ പ്രവർത്തനം താളംതെറ്റി. പെട്രോളടിക്കാൻ എത്തിയ പലർക്കും പമ്പിലെ തർക്കം മൂലം മറ്റു പമ്പുകളെ ആശ്രയിക്കേണ്ടിവന്നു. രാവിലെയായിരുന്നു സംഭവം. പമ്പ് മാനേജരുമായി നേരത്തെ ഉണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ രണ്ടു ജീവനക്കാരെ സ്ഥലം മാറ്റാനും രണ്ടു പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും തീരുമാനിച്ചിരുന്നതായി കന്‍റോൺമെന്‍റ് പോലീസ് പറഞ്ഞു. പിരിച്ചുവിടപ്പെട്ട രണ്ടു പേരാണ് പമ്പിൽ എത്തി പ്രതിഷേധിച്ചത്.

തുടർന്ന് പോലീസ് എത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു.  പ്രതിഷേധക്കാരും പമ്പ് അധികൃതരുമായി പോലീസ് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വിഷയത്തിൽ തീരുമാനം ഉണ്ടാക്കേണ്ടത് സ്പ്ലൈകോ അധികൃതർ ആയതിനാൽ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി പ്രതിഷേധക്കാരെ മടക്കിയതായി പോലീസ് അറിയിച്ചു. പിന്നാലെയാണ് പമ്പിൽ പെട്രോൾ വിതരണം പഴയപടിയായത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ജീവനക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...