Friday, December 27, 2024 9:26 am

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ; ജനപ്രിയ പദ്ധതികളുമായി പുതുച്ചേരി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി: പുതുച്ചേരി സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉള്‍പ്പടെ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രിഎന്‍ രംഗസാമി. 2023 മാര്‍ച്ച് 1 ന് നടന്ന നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചു. കേന്ദ്രഭരണപ്രദേശത്ത് സര്‍ക്കാര്‍ നടത്തുന്ന ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. വിധവകള്‍ക്കുള്ള ധനസഹായം 2000 രൂപയില്‍ നിന്ന് 3000 രൂപയായി ഉയര്‍ത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി രംഗസ്വാമിയും അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 13ന് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നിലവില്‍ വന്നത്. 11,600 കോടി രൂപയുടെ സമ്പൂര്‍ണ്ണ ബജറ്റാണ് അവതരിപ്പിച്ചത്. 12 വര്‍ഷത്തിന് ശേഷമാണ് പുതുച്ചേരി നിയമസഭയില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമണ്‍ ചിറ അംഗന്‍വാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം ; വര്‍ക്കറുടെ മുഖത്ത്...

0
കൊടുമണ്‍ : കൊടുമണ്‍ ചിറ അംഗന്‍വാടിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത്...

സാധുജനവിമോചന സംയുക്ത വേദി പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസ് മാർച്ച് നടത്തി

0
പത്തനംതിട്ട : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡോ....

കല്ലേലിക്കാവില്‍ സ്വർണ്ണ മലക്കൊടി ഊട്ട് പൂജയോടെ മണ്ഡലപൂജ സമർപ്പിച്ചു

0
കോന്നി : കോന്നി കല്ലേലികാവിൽ 999 മലകൾക്കും ഉള്ള...

നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

0
കോഴിക്കോട് : നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തി, കൂടുതൽ...