പത്തനംതിട്ട : വിമന്‍ ഇന്ത്യാ മൂവ്മെന്റ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ നടന്ന ജില്ലാ പ്രതിനിധിസഭ ദേശീയ കമ്മിറ്റിയംഗം നൂർജഹാൻ കലങ്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സുമയ്യാ റഹിം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡന്റായി റുസ്മി ഷാജി, ജനറല്‍ സെക്രട്ടറിയായി ഷീജാ രാജന്‍ എന്നിവരെയും ജില്ലാ വൈസ് പ്രസിഡന്റായി സബൂറ ഹാരിസ്, ജോയിന്റ് സെക്രട്ടറിയായി ഹസീന. ബി, ട്രഷററായി ഖദീജ അന്‍സാരി എന്നിവരെയും തെരഞ്ഞെടുത്തു. ഷൈലജ എസ്, ഷമീറാ ഷൈജു, ഷബാന അവീഷ്, ഷെറീനാ നാസര്‍ എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍.