ഇന്ത്യയ്‌ക്കെതിരെ ജിഹാദ് പ്രചരിപ്പിച്ച ഭീകരനെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ ജിഹാദ് പ്രചരിപ്പിച്ച മതഭീകരനെ പിടികൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സമൂഹമാദ്ധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത അലി അസ്ഗര്‍ എന്ന അബ്ദുള്ള ബിഹാറിയെ, ബീഹാറില്‍ നിന്നാണ് പിടികൂടിയത്. കിഴക്കന്‍ ചംപരണ്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

നിരോധിത സംഘടനയായ ജമാത്ത് ഉല്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധമുള്ളയാളാണ് അസ്ഗര്‍. എന്‍ക്രിപ്റ്റഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി ഇവര്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

നിരോധിത ഭീകര സംഘടനയുടെ പദ്ധതികളും പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ ജിഹാദി ആക്രമണം നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ നാല് പേരെ മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഐഷ്ബാഗില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍, ജിഹാദി പുസ്തകങ്ങള്‍, രാജ്യവിരുദ്ധ ലഖുലേഖനങ്ങള്‍ എന്നിവയും കണ്ടെത്തിയിരുന്നു. ഈ കേസിലാണ് അന്വേഷണം നടക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വിവിധ ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ട് ജിഹാദ് പ്രചരിപ്പിക്കുന്ന മതതീവ്രവാദിയാണ് അസ്ഗര്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...