ഹരിത കർമ സേനാംഗങ്ങളായ സ്ത്രീകളെ മർദിച്ചു ; പ്രതിയായ വയോധികനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഹരിത കർമ സേനാംഗങ്ങളെ മർദ്ദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കാട്ടുംപുറം – റോഡിൽ വച്ചായിരുന്നു സംഭവം. ആറ്റിങ്ങൽ തച്ചൂർകുന്ന് സ്വദേശികളായ ലത, രമ എന്നിവർക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം മണ്ണാക്കുടി വീട്ടിൽ രാജു (65) ആണ് അറസ്റ്റിലായത്. ഹരിത കർമസേന അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ചാക്കിൽക്കെട്ടി പാലസ് റോഡിനു സമീപത്തായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കുകെട്ടുകൾ തിരികെയെടുക്കാൻ എത്തിയപ്പോൾ രാജു ചാക്ക് കെട്ടുകൾ തുറന്ന് സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴാണ് ലതയെയും രമയെയും രാജു ആക്രമിച്ചത്.

സംഭവത്തിനു ശേഷം രാജു ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം പൊലീസിൽ പരാതിപ്പെട്ടു. പിന്നാലെ പോലീസ് സിസിടിവി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്‌ടർ ജെ.അജയൻ്റെ നിർദേശപ്രകാരം എസ്.ഐ ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...