Thursday, May 16, 2024 6:11 pm

പ്രിയങ്കാ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ തീരുമാനം. പ്രിയങ്കയ്‌ക്കൊപ്പം നില്‍ക്കുന്ന പോലീസുകാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നടപടിയെടുക്കാന്‍ ഉന്നത കേന്ദ്രങ്ങള്‍ തീരുമാനമെടുത്തത്. പ്രിയങ്ക തന്നെയാണ് സെല്‍ഫികള്‍ ട്വീറ്റുചെയ്തത്. പോലീസുകാരികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രിയങ്ക രംഗത്തെത്തുകയും ചെയ്തു. ‘എന്നോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഒരു കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ശിക്ഷിക്കപ്പെടണം, എന്തിന് വനിതാ കോണ്‍സ്റ്റബിള്‍മാരെ കുറ്റപ്പെടുത്തണം. ഉത്സാഹമുള്ളവരും വിശ്വസ്തരുമായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യുപി പോലീസ് നടപടിയെടുക്കുന്നത് ശരിയല്ല’ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഇന്നലെ, ആഗ്രയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച പിയങ്കയെ ലക്നൗ – ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ആദ്യ ടോള്‍ പ്ളാസ്ക്ക് മുന്നില്‍ യുപി പോലീസ് തടഞ്ഞിരുന്നു. ഈ സമയത്തായിരുന്നു പോലീസുകാരികള്‍ സെല്‍ഫിയെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷം ലക്‌നൗവിലെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയ പ്രിയങ്കയ്ക്കും മറ്റ് അഞ്ച് പേര്‍ക്കും വൈകുന്നേരത്തോടെ സന്ദര്‍ശനാനുമതി നല്‍കുകയായിരുന്നു. ക്രമസമാധാനപ്രശ്നമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് തടഞ്ഞത്.

പണം മോഷ്ടിച്ചതായി ആരോപിച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത ശുചീകരണ തൊഴിലാളി അരുണ്‍ വാത്മീകി മരിച്ചതിനെ തുടര്‍ന്ന് അയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക പുറപ്പെട്ടത്. ഒരു മാസത്തിനിടെ പ്രിയങ്കയെ രണ്ടാം തവണയാണ് യുപി പോലീസ് തടയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അശരണർക്ക് കൈത്താങ്ങേകി എണ്ണൂറാംവയൽ സ്കൂളും ബി. എം. സി ആശുപത്രിയും

0
വെച്ചൂച്ചിറ: പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കും പെരുന്തേനരുവി മാർ ഗ്രിഗോറിയോസ് ബസേലിയോസ്‌ മേഴ്സി...

അമീബിക് മസ്തിഷ്കജ്വരം : നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത്, എല്ലാവരും നെഗറ്റീവ്

0
കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ 4 കുട്ടികളുടെ പരിശോധന...

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെ, അത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും :...

0
ദില്ലി : പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ആ പ്രദേശം...

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 522 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 522 ലോട്ടറി ഫലം...