ഹരിയാന : ഗുരുഗ്രാമില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹി സ്വദേശിയാണ് യുവതി. ബുധനാഴ്ച ജോലി കഴിഞ്ഞശേഷം രാത്രി 8.16ഓടെ എം.ജി മെട്രോ സ്റ്റേഷന് സമീപം വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു യുവതി. യുവതിയുടെ സമീപത്തെത്തിയ പ്രതി ലിഫ്റ്റ് നല്‍കാമെന്ന് പറയുകയും ശേഷം കാറില്‍ കയറ്റുകയുമായിരുന്നു.
ഡല്‍ഹിയില്‍നിന്ന് മറ്റു യാത്രക്കാര്‍ കയറാനുള്ളതിനാല്‍ യുവതിയോട് മുന്‍സീറ്റില്‍ ഇരിക്കാനും പ്രതി ആവശ്യപ്പെട്ടു. തുടര്ന്ന്ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഡല്‍ഹി -ആയ നഗര്‍ അതിര്‍ത്തിയില്‍ യുവതിയെ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപെട്ടു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.