അര്‍ച്ചന മുതല്‍ അരവണ വരെ വില കൂട്ടും ; പണം കണ്ടെത്താന്‍ മറ്റു മാര്‍ഗമില്ലെന്ന് ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനുളളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പടെ വില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വഴിപാടുകളുടെ നിരക്ക് വര്‍ധന. അര്‍ച്ചന മുതല്‍ ശബരിമലയിലെ പ്രധാന വഴിപാടുകളായ അപ്പത്തിന്റെയും അരവണയുടെയും വരെ നിരക്ക് ഉയര്‍ത്തും. അരവണയുടേത് എണ്‍പത് രൂപയില്‍ നിന്നും നൂറായും അപ്പത്തിന്റേത് മുപ്പത്തിയഞ്ചില്‍ നിന്നു അന്‍പതായും കൂടും. എല്ലാ വഴിപാടുകളുടെയും നിരക്ക് ശരാശരി അഞ്ചു രൂപമുതല്‍ ഇരുപതു രൂപവരെ വര്‍ധിപ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

നിരക്ക് വര്‍ധനെയപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ദേവസ്വം കമ്മിഷണര്‍ അധ്യക്ഷനായ കമ്മിറ്റിയുടെതാണ് ശുപാര്‍ശകള്‍. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാല്‍ നിരക്ക് വര്‍ധന ഉടന്‍ പ്രാബല്യത്തിലാകും. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാനം.

എന്നാല്‍ യുവതിപ്രവേശന വിവാദങ്ങളും കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ കാര്യമായ വരുമാനം ലഭിച്ചില്ല. മാസ പൂജ സമയയത്തും മുന്‍വര്‍ഷങ്ങളിലേത് പോലെ ഭക്തര്‍ എത്തുന്നില്ല. അതുകൊണ്ടാണ് മറ്റു രീതികളില്‍ പണം കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡിന്റെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...