ലിഫ്​റ്റ്​ വാഗ്​ദാനം ചെയ്​ത്​ കാറില്‍ കയറ്റിയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ഗുരുഗ്രാമില്‍ ലിഫ്​റ്റ്​ വാഗ്​ദാനം ചെയ്​ത്​ കാറില്‍ കയറ്റിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്​തു. ബുധനാഴ്ച രാ​ത്രിയാണ്​ സംഭവം. ഡല്‍ഹി സ്വദേശിയാണ്​ യുവതി. ബുധനാഴ്ച ജോലി കഴിഞ്ഞശേഷം രാത്രി 8.16ഓടെ ​എം.ജി മെട്രോ സ്​റ്റേഷന്​ സമീപം വാഹനത്തിനായി​ കാത്തുനില്‍ക്കുകയായിരുന്നു യുവതി. യുവതിയുടെ സമീപ​ത്തെത്തിയ പ്രതി ലിഫ്​റ്റ്​ നല്‍കാമെന്ന്​ പറയുകയും ശേഷം കാറില്‍ കയറ്റുകയുമായിരുന്നു.

ഡല്‍ഹിയില്‍നിന്ന്​ മറ്റു യാത്രക്കാര്‍ കയറാനുള്ളതിനാല്‍ ​യുവതിയോ​ട്​ മുന്‍സീറ്റില്‍ ഇരിക്കാനും പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന്​​ആളൊഴിഞ്ഞ പ്രദേശത്ത്​ എത്തിച്ച ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്​ ഡല്‍ഹി -ആയ നഗര്‍ അതിര്‍ത്തിയി​ല്‍ യുവതിയെ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപെട്ടു. യുവതി​യുടെ പരാതിയില്‍ പോലീസ്​ കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ്​ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...