Saturday, May 18, 2024 11:20 am

ഗ്രാമീണ ജനതയുടെ ശബ്ദമായി മാറുവാൻ വനിതകൾക്ക് കഴിയണം ; പി. മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗ്രാമീണ ജനതയുടെ ശബ്ദമായി മാറുവാൻ വനിതകൾക്ക് കഴിയണമെന്നും പ്രാദേശീക വിഷയങ്ങളിന്മേൽ കസ്തൂർബ്ബാ ഗാന്ധിയുടെ പ്രതീകരണങ്ങളാണ് മഹാത്മാ ഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായിട്ടുള്ളതെന്നും കെപിസിസി മെമ്പർ പി. മോഹൻരാജ് പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻവേദിയുടെ വനിതാ വിഭാഗമായ കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ആറന്മുള നിയോജകമണ്ഡലം കമ്മറ്റി ഡിസിസി ഹാളിൽ സംഘടിപ്പിച്ച ദ്വിദിന വനിതാ പ്രചാരക് രണ്ടാം ഘട്ട പരിശീലന കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാ ഗാന്ധിയോടൊപ്പം ആഫ്രിക്കയിലായിരിക്കുമ്പോൾ അവിടുത്തെ വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് വനിതകളെ സംഘടിപ്പിച്ചു സമരം നയിച്ച് പരിഹാരം കണ്ടെത്തിയ ധീര വനിതയായിരുന്നു കസ്തൂർബ്ബാ ഗാന്ധി. നാം വ്യക്തിപരമായും പ്രാദേശീകമായാലും അനുഭവിക്കുന്ന പ്രതിസന്ധിക്കും അനീതിക്കും എതിരെ പ്രതികരിക്കാൻകഴിയുന്ന ഒരു ജനതയെ വാർത്തെടുക്കുവാൻ ഈ പരിശീലന പദ്ധതികൊണ്ട് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കെപിജിഡി ആറന്മുള നിയോജകമണ്ഡലം ചെയർമാൻ എം. റ്റി. സാമുവേൽ അദ്ധ്യക്ഷത വഹിച്ചു കെപിജിഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു എസ്. ചക്കാലയിൽ, രജനി പ്രദീപ്, ജില്ലാ ചെയർമാൻ ഏബൽ മാത്യു, ജനറൽ സെക്രട്ടറി കെ. ജി. റെജി, കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി സംസ്ഥാന കൺവീനർ എലിസബേത് അബു, ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ, കെപിജിഡി ഐറ്റി സെൽ ജില്ലാ ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ, അഡ്വ. ഷെറിൻ എം തോമസ്, സജിനി മോഹൻ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ഫോക്കസ് മീഡിയ ക്രീയേഷൻസ് ക്ളാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് ഇന്ന് സമാപിക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആനകളുടെ കണക്കെടുക്കാൻ ഒരുങ്ങി വനംവകുപ്പ്

0
ബെംഗളൂരു: കർണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ...

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

0
ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോ​ഗം ഉൾപ്പെടെയുള്ളവയ്‌ക്ക് ഉപയോ​ഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും....

മുക്കത്ത് നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം ; യുവാവ് മരിച്ചു

0
മുക്കം: കോഴിക്കോട് മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം....

സോളാർ ഒത്തുതീർപ്പ് : ‘ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല ; എല്ലാ ചർച്ചയും...

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെയുള്ള എൽഡിഎഫിന്റെ സോളാർ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന...