വിമാനത്തിന്റെ അടിയന്തര വാതില്‍ ബിജെപി നേതാവ് തുറന്നത് അബദ്ധത്തില്‍ ; പാര്‍ലമെന്റില്‍ വ്യോമയാന മന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : പറന്നുയരാന്‍ ആരംഭിച്ച ഇന്റിഗോ വിമാനത്തിന്റെ അടിയന്തര വാതില്‍ തുറന്നത് ബിജെപി നേതാവ് തേജസ്വി സൂര്യയാണെന്ന് ഔദ്യോഗികമായി പാര്‍ലമെന്റില്‍ സ്ഥിരീകരിച്ച് വ്യോമയാന വകുപ്പ് മന്ത്രി വി കെ സിംഗ്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് തേജസ്വി സൂര്യ അടിയന്തര വാതില്‍ തുറന്നത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നും മന്ത്രി വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് എം പി മാലാ റോയിയാണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. വാതില്‍ തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ ഡിജിസിഎ വഴി തിരിച്ചറിഞ്ഞോ എന്നായിരുന്നു തൃണമൂല്‍ എംപിയുടെ ചോദ്യം. അറിയാതെ സംഭവിച്ചുപോയ അബദ്ധമായതിനാല്‍ യാത്രക്കാരന്‍ ഏതെങ്കിലും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

വിമാനത്തിന്റെ അടിയന്തിരവാതില്‍ തുറന്നത് തേജസ്വി സൂര്യയാണെന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് വ്യോമയാന അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകാനായി ഒരുങ്ങവേയാണ് വിമാനത്തിന്റെ അടിയന്തിര വാതില്‍ തുറന്നത്.

അപകടമുണ്ടായാല്‍ എങ്ങനെയാണ് അടിയന്തിര വാതില്‍ തുറക്കേണ്ടതെന്ന് എയര്‍ ഹോസ്റ്റല്‍ വിശദീകരിക്കുന്നതിനിടെയാണ് പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടത്. ഇത് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പിന്നീട് യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി രണ്ട് മണിക്കൂറിന് ശേഷമാണ് വീണ്ടും യാത്ര പുനരാരംഭിച്ചത്. അടിയന്തിര വാതിലിനടുത്തായിരുന്നു തേജസ്വി സൂര്യയുടെ സീറ്റ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി

0
തിരുവനന്തപുരം: പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ....

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....